റിലയൻസിന്​ റെക്കോർഡ്​ ലാഭം; കരുത്തായത്​ ജിയോയും റീടെയിലും

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡ്​സ്​ട്രീസിന്​ സാമ്പത്തിക വർഷത്തിൻെറ മൂന്നാംപാദത്തിൽ റെക്കോർഡ്​ ലാഭം. 13.55 ശതമാനം വർധനയാണ്​ റിലയൻസിൻെറ ലാഭത്തിലുണ്ടായത്​. 11,640 കോടിയാണ്​ റിലയൻസിൻെറ മൂന്നാംപാദ ലാഭം.

കമ്പനിയുടെ വരുമാനത്തിൽ മൂന്നാംപാദത്തിൽ ഇടിവുണ്ടായിട്ടുണ്ട്​. 1.40 ശതമാനത്തിൻെറ ഇടിവാണ്​ ഉണ്ടായത്​. 1.71 ലക്ഷം കോടിയിൽ നിന്ന്​ 1.69 ലക്ഷം കോടിയായാണ്​ വരുമാനം ഇടിഞ്ഞത്​. കമ്പനിയുടെ ടെലികോം വിഭാഗമായ റിലയൻസ്​ ജിയോ 62.45 ശതമാനത്തിൻെറ ലാഭവർധനയാണ്​ രേഖപ്പെടുത്തിയത്​. 1350 കോടിയാണ്​ റിലയൻസ്​ ജിയോയുടെ മൂന്നാം പാദത്തിലെ ലാഭം.

ആഗോള സമ്പദ്​വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രതിസന്ധികൾ കമ്പനിയുടെ ഊർജ വ്യാപാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി പറഞ്ഞു. റീടെയിലിൽ കമ്പനി മുൻ വർഷങ്ങളിലെ നേട്ടം നില നിർത്തി. ജനങ്ങളുടെ ആവശ്യകതക്കനുസരിച്ച്​ നെറ്റ്​വർക്ക്​ കവറേജ്​ വർധിപ്പിക്കാനാണ്​ ജിയോയുടെ ശ്രമമെന്നും അംബാനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Reliance Q3 results: Profit rises 13%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.