ജിയോയിൽ നിക്ഷേപമിറക്കാൻ സൗദി, യു.എസ് കമ്പനികൾ
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ് ജിയോയിൽ നിക്ഷേപമിറക്കാൻ കൂടുതൽ കമ്പനികൾ രംഗത്തെത്തുന്നതായി റിപ്പോർട്ട്. ബ്ലൂബെർഗാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. യു.എസിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള രണ്ട് കമ്പനികളാണ് ജിയോയിൽ പണമിറക്കാൻ സന്നദ്ധരായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
യു.എസ് സ്വകാര്യ ഇക്വുറ്റി കമ്പനിയായ ജനറൽ അറ്റ്ലാൻറിക് 850 മില്യൺ ഡോളർ മുതൽ 950 മില്യൺ ഡോളർ വരെ ജിയോയിൽ നിക്ഷേപിക്കുമെന്നാണ് വാർത്ത. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ കമ്പനിയായ പി.ഐ.എഫും നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, വാർത്ത സംബന്ധിച്ച് പ്രതികരിക്കാൻ പി.ഐ.എഫും തയാറായിട്ടില്ല. നേരത്തെ ഫേസ്ബുക്ക്, സിൽവർലേക്ക്, വിസ്റ്റ ഇൻവെസ്റ്റ്മെൻറ് തുടങ്ങിയ കമ്പനികൾ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.