റെക്കോർഡുകൾ ഭേദിച്ച്​ സ്വർണവില; പവന്​ 36,600 രൂപ

കോഴിക്കോട്​: സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച്​ 4575 രൂപയിലെത്തി. പവന് 280 രൂപ വർധിച്ച്​ 36,600 രൂപയായി. കഴിഞ്ഞദിവസം 4540 രൂപയായിരുന്നു ഗ്രാമിൻെറ വില. പുതിയ നിരക്ക്​ സർവകാല റെക്കോർഡാണ്​. 925 ഹാൾമാർക്ക്​ഡ്​ വെള്ളിക്ക്​ 73ഉം വെള്ളിക്ക്​ 55ഉം രൂപയാണ്​ വില.

മാർച്ചിൽ പവന് 32,200 രൂപയായിരുന്നു കൂടിയ വില. ഏപ്രിൽ അവസാനത്തോടെ 34000 കടന്നു. മെയ് രണ്ടാം വാരമാണ്‌ ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള കാരണമായി​​ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. 

Tags:    
News Summary - record rate for gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.