പണപ്പെരുപ്പം ഉയരുന്നു; ആർ.ബി.​െഎ സമ്മർദത്തിൽ

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്​ ഉയരുന്നത്​ ആർ.ബി.​െഎയേയും സമർദത്തിലാക്കുന്നതായി റിപ്പോർട്ട്​. ​​ പണപ്പെരുപ്പം ഉയരുന്നതോടൊപ്പം​ പ്രതീക്ഷിച്ച വളർച്ചയുണ്ടാകാത്തതുമാണ്​ കേന്ദ്രബാങ്കിനെ സമർദത്തിലാക്കുന്നത്​.

 കഴിഞ്ഞ വായ്​പ അവലോകനത്തിൽ നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു നടപടി. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പണപ്പെരുപ്പം സമ്പദ്​വ്യവസ്ഥയിൽ ഉണ്ടായതാണ് ആർ.ബി.​െഎ പ്രതിസന്ധിയിലെത്തിക്കുന്നത്​.


കേ​ന്ദ്രജീവനക്കാരുടെ എച്ച്​.ആർ.എ ഉയർത്തിയത്​ പണപ്പെരുപ്പം ഉയരുന്നതിന്​ കാരണമാക്കുമെന്ന്​ ആർ.ബി.​െഎ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇൗ സാധ്യത കൂടി പരിഗണിച്ചാണ്​ കേന്ദ്ര bനിർദേശം അവഗണിച്ച്​  നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിന്​ കാരണം. ആർ.ബി.​െഎയുടെ തീരുമാനം ശരിവെക്കുന്ന സംഭവങ്ങളാണ്​ ഇപ്പോൾ സമ്പദ്​വ്യവസ്ഥയിൽ ഉണ്ടാവുന്നത്​.

നേരത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ വില 2.26 ശതമാനത്തിൽ നിന്ന്​ 4.41 ശതമാനത്തിലേക്ക്​ കൂടിയിരുന്നു. എണ്ണവിലയും ഉയർന്നാണ്​ നിൽക്കുന്നത്​. എണ്ണവില ഒപെക്​ ഇനിയും ഉയർത്തുമെന്നാണ്​ സൂചന. ഇത്​ പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനാണ്​ കാരണമാക്കും. സമ്പദ്​വ്യവസ്ഥയിൽ സർക്കാറി​​െൻറ ശരിയായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുന്ന മാസങ്ങളിലും നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്താനുള്ള സാധ്യതകൾ കുറവാണ്​.

Tags:    
News Summary - RBI’s concerns about rising inflation play out: A rate cut seems far away-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.