കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി; 25 ശതമാനവും 12 അക്കൗണ്ടുകളിൽ

മുംബൈ: കിട്ടാക്കടം തിരിച്ചു പിടിക്കാൻ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ നടപടികൾ ആരംഭിച്ചു.  വീഴ്​ച വരുത്തിയ വായ്​പകൾ തിരിച്ചു പിടിക്കാൻ പൂർണ അധികാരം ആർ.ബി.​െഎക്ക്​ കേന്ദ്ര സർക്കാർ ൈ​കമാറി ഒരു മാസത്തിനുള്ളിലാണ്​ നടപടി. രാജ്യത്തെ കിട്ടാക്കടത്തി​​​​െൻറ 25 ശതമാനത്തോളം വരുന്ന തുക വായ്​പ എടുത്ത 12 അക്കൗണ്ടുകൾ ആർ.ബി.​െഎ തിരിച്ചറിഞ്ഞു. ഇൗ അക്കൗണ്ട്​ ഉടമകളെ പാപ്പരായി പ്രഖ്യാപിക്കാനാണ്​ നീക്കം. ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ  ബാങ്കുകളോട്​ ആർ.ബി.​െഎ ആവശ്യ​െപ്പടും.

 5000 കോടിയിലേറെ തുക വായ്​പ എടുത്ത്​ തിരിച്ചടവ്​ മുടക്കിയ അക്കൗണ്ടുകളെയാണ്​ പാപ്പരായി പ്രഖ്യാപിക്കുക. രാജ്യത്തെ മൊത്തം കിട്ടാക്കടം എട്ടുലക്ഷം കോടി രൂപയാണ്​. ഇതിൽ ആറു ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക്​ ലഭിക്കാനുള്ളതാണ്​. 

Tags:    
News Summary - RBI Identifies 12 Mega Defaulters, Asks Banks to Start Bankruptcy Proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.