മുംബൈ: റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.ഐ) പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തി ൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ബാങ്കുകള്‍ കരുതല്‍ ധനമായി ആർ. ബി.ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ നിരക്കായ കരുതല്‍ ധനാനുപാതത്തിൽ മാറ്റമില്ല. ഇത് നിലവിലെ നാലു ശതമാനത്തിൽ തന്നെ തുടരും.
റിപ്പോ നിരക്ക് കാൽ ശതമാനം കുറഞ്ഞ സാഹചര്യത്തിൽ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ കുറച്ചേക്കും. പണത്തിന്‍റെ ലഭ്യത വർധിപ്പിക്കുന്നതിനും മൊത്തം വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും പുതിയ നയം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2017ല്‍ നാണ്യപ്പെരുപ്പ തോത് നാലു ശതമാനമായി നിലനിര്‍ത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.
2010 നവംബറിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്. ആർ.ബി.ഐ ഗവർണറെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ പുതിയതായി രൂപീകരിച്ച മോണിറ്ററിങ് പോളിസി കമ്മിറ്റി (എം.പി.സി) യുടെ ആദ്യ യോഗമാണ് നിരക്കിൽ മാറ്റം വരുത്തിയത്.
സെപ്റ്റംബർ ആറിന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ പദവി ഒഴിഞ്ഞതിന് പിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എം.പി.സിയിലെ ആറംഗങ്ങൾ റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.