ലാഭം ജിയോക്ക്​ മാത്രം; ടെലികോം മേഖലയിൽ ഇളവുകൾ ആവശ്യപ്പെട്ട്​ മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാൾ കേ​ന്ദ്രധനമ​ന്ത്രി നിർമലാ സീതാരാമ നോട്​ ഇളവുകൾ ആവശ്യപ്പെട്ട്​ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്​. ലൈസൻസ്​ ഫീ, ജി.എസ്​.ടി തുടങ്ങിയവയിൽ ഇളവ്​ വേണമെന്നാണ്​ രവിശങ്കർ പ്രസാദി​​​െൻറ ആവശ്യം.

ടെലികോം സേവനദാതാക്കളുടെ യോഗം ആഗസ്​റ്റ്​ 22ന്​ വിളിച്ചതായി രവിശങ്കർ പ്രസാദ്​ നിർമലാ സീതാരാമനെ അറിയിച്ചു. യോഗത്തിൽ വോഡഫോൺ-ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള ടെലികോം ഉപകരണങ്ങളുടെ ജി.എസ്​.ടി 18 ശതമാനത്തിൽ നിന്ന്​ 12 ശതമാനമാക്കി കുറക്കണമെന്ന്​ ആവശ്യപ്പെട്ടതായി രവിശങ്കർ പ്രസാദ്​ വ്യക്​തമാക്കി.

ടെലികോം​ മേഖലയിൽ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വർഷത്തിൽ 1.85 ലക്ഷം കോടിയായിരുന്നത്​ ഈ സാമ്പത്തിക വർഷം 1.39 ലക്ഷം കോടിയായി കുറഞ്ഞതായും രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു. ഏകദേശം എട്ട്​ ലക്ഷം കോടിയാണ്​ ടെലികോം മേഖലയു​​ടെ ആകെ ബാധ്യത. റിലയൻസ്​ ജിയോ മാത്രമാണ്​​ ലാഭമുണ്ടാക്കുന്ന ഏക കമ്പനി.

Tags:    
News Summary - Ravi Shankar Prasad dials FM Nirmala Sitharaman-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.