ബിന്നി ബെൻസാലിനെതിരെ ലൈംഗികാരോപണം

ബെംഗളുരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൻെറ സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെൻസാലി​​​െൻറ രാജിയുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​. ബിന്നിക്കെതിരെ ഉയർന്നത്​ ലൈംഗിക ആരോപണമായിരുന്നുവെന്ന്​ ഫ്ലിപ്​കാർട്​​ അധികൃതരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​​ ചെയ്​തിരുന്നു. എന്നാൽ ബിന്നിയും ആരോപണമുന്നയിച്ച സ്​ത്രീയും തമ്മിൽ പരസ്​പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നുവെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.

ഇൗ വർഷം ജൂലൈ അവസാനമായിരുന്നു ബിന്നിക്കെതിരായ ആരോപണം ഉയർന്നത്​. സംഭവത്തെ കുറിച്ച്​ അറിവുള്ള ഒരു സഹപ്രവർത്തകൻ പറഞ്ഞതനുസരിച്ച്​ ഫ്ലിപ്​കാർട്ടിൽ മുമ്പ്​ ജോലി ചെയ്​തിരുന്ന ഒരു സ്​ത്രീയാണ്​ ആരോപണം ഉന്നയിച്ചിരിക്കുന്നത്​. അതേസമയം സമാന സംഭവത്തെ കുറിച്ച്​ മറ്റൊരു സ്​ത്രീ പറഞ്ഞത്​ പ്രകാരം സ്​ത്രീ ഫ്ലിപ്​കാർട്ടിൽ ഇതുവരെ ജോലി ചെയ്​തിട്ടില്ല എന്നും എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

അതേസമയം ബിന്നിക്കെതിരായ ആരോപണം അന്വേഷിക്കുന്ന സംഘത്തിന്​ സ്​ത്രീയുടെ വാദങ്ങൾ സത്യമാണെന്ന്​ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തോട്​ ബിന്നി എന്താണ്​ പ്രതികരിച്ചത്​ എന്നതിനെ കുറിച്ചുള്ള വ്യക്​തത കുറവാണ്​ അന്വേഷണത്തെ പ്രധാനമായും ബാധിക്കുന്നതെന്ന്​ വാൾമാർട്ട് പ്രസ്​താവനയിലൂടെ അറിയിച്ചു.​

ആരോപണത്തെ കുറിച്ച്​ വ്യക്​തമായി പ്രതികരിച്ചില്ലെങ്കിലും കമ്പനിയുടെ ബോർഡംഗമായി തുടരുമെന്ന്​ ബിന്നി അറിയിച്ചു.

ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിന്നി ബെൻസാൽ രാജി വെക്കുകയായിരുന്നു. ഗുരുതരമായ പെരുമാറ്റ ദൂഷ്യം എന്നാണ് ബെന്‍സാലിനെതിരായ ആരോപണത്തെ തുടക്കത്തിൽ വിശേഷിപ്പിച്ചിരിന്നത്. കമ്പനിയുടെ സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയാണ്​ നിലവിൽ തുടരുന്നത്​.

Tags:    
News Summary - Probe Against Flipkart's Binny Bansal-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.