പി.എൻ.ബി വായ്പാ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) വായ്പാ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബ്രാഡിഹൗസ് ബ്രാഞ്ച് മുൻ ജി.എം രാജേഷ് ജിൻഡാലാണ് അറസ്റ്റിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട്​ നീരവ്​ മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്​.ഒ വിപുൽ അംബാനിയെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്​റ്റ് ചെയ്തിരുന്നു. 

റിലയൻസ് ഇൻഡസ്​ട്രീസ്​ സ്ഥാപകൻ ധീരുഭായി അംബാനിയുടെ അനുജൻ നാഥുഭായ്​ അംബാനിയുടെ മകനാണ്​ വിപുൽ. ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായി. നീരവി​​​​​െൻറ ഗീതാഞ്​ജലി ഗ്രൂപ്പ്​ മാനേജർ നിതിൻ ഷാഹി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. 

പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ലെ 11,400 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ ത​ട്ടി​പ്പി​ന്​ ബാ​ങ്കും ഒാ​ഡി​റ്റ​ർ​മാ​രു​മാ​ണ്​ ഉ​ത്ത​ര​വാ​ദി​​ക​ളെ​ന്നാണ്​ ധ​ന​മ​ന്ത്രി അ​രു​ൺ ​ജെ​യ്​​റ്റ്​​ലിയുടെ പ്രതികരണം. 

അതേസമയം, കടം പെരുപ്പിച്ച് കാണിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തന്‍റെ ബ്രാൻഡിന്‍റെ മൂല്യം കുറച്ചെന്ന ആരോപണവുമായി നീരവ് മോദി രംഗത്തെത്തിയിരുന്നു. ചെറിയ തുക മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളത്.  ബാങ്ക് അധികൃതർ കടം പെരുപ്പിച്ചു കാണിക്കുകയാണ്. വെറും 5,000 കോടി രൂപ മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളതെന്നുമാണ് മോദിയുടെ അവകാശവാദം. 

Tags:    
News Summary - PNB Frud One More Arrest-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.