പി.എൻ.ബി തട്ടിപ്പ്​​: നീരവ്​ മോദി കേസി​നെ പരോക്ഷമായി വെല്ലുവിളിക്കുന്നുവെന്ന്​ ഇ.ഡി

ന്യൂഡൽഹി: 11,000 കോടിയുടെ പഞ്ചാബ്​ നാഷനൽ ബാങ്ക്​ (പി.എൻ.ബി) പണം തട്ടിപ്പിൽ പ്രതിയായ നീരവ്​ മോദി കേസി​നെ പരോക്ഷമായി വെല്ലുവിളിക്കുകയാണെന്ന്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ട​േററ്റ്​ (ഇ.ഡി) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ​ത​​െൻറ കമ്പനിയായ ‘ഫയർ സ്​റ്റാർ ഡയമണ്ട്​സ്​’ വഴിയാണ്​ മോദിയുടെ നീക്കങ്ങളെന്ന്​ ജസ്​റ്റിസുമാരായ എസ്​. മുരളീധർ, ​െഎ.എസ്​. മേഹ്​ത എന്നിവരു​െട ബെഞ്ചിനെ ഇ.ഡി ബോധിപ്പിച്ചു.

നിയമത്തെ ദുരുപയോഗം ചെയ്യാനാണ്​ മോദിയുടെ ശ്രമമെന്ന്​ എൻഫോഴ്​സ്​മ​െൻറിനു​ വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സന്ദീപ്​ സേത്തി പറഞ്ഞു. മോദി മുങ്ങിയ ശേഷം ത​​െൻറ കമ്പനി വഴിയാണ്​ കോടതിയെ സമീപിക്കുന്നത്​. കേസിലെ എൻഫോഴ്​സ്​മ​െൻറ്​ നടപടിക്ക്​ ഇടക്കാല സ്​റ്റേ ആവശ്യപ്പെട്ട്​  ഫയർസ്​റ്റാർ ഡയമണ്ട്സ്​​ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറി​​െൻറ സ്​റ്റാൻഡിങ്​ കോൺസൽ അമിത്​ മഹാജൻ വഴി എൻഫോഴ്​സ്​മ​െൻറ്​ ഇതിനെ എതിർക്കുകയായിരുന്നു.

Tags:    
News Summary - PNB fraud case Neerav Modi-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.