മോദി റ​ുപേ കാർഡിനെ പ്രോൽസാഹിപ്പിക്കുന്നു; പരാതിയുമായി മാസ്​റ്റർകാർഡ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാർഡിനെ പ്രോൽസാഹിപ്പിക്കുകയാണെന്ന പരാതിയുമായി പേയ്​മ​െൻറ്​ പ്രൊസസർ മാസ്​റ്റർകാർഡ്​. യു.എസ്​ സർക്കാറിന്​ മുമ്പാകെയാണ്​ ലോകത്തെ രണ്ടാമത്തെ വലിയ പേയ്​മ​െൻറ്​ പ്രൊസസറായ മാസ്​റ്റർകാർഡ്​ പരാതി ഉന്നയിച്ചത്​. ദേശീയതയുടെ പേരിൽ​ മോദി റുപേ കാർഡിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ്​ പരാതി.

ഇന്ത്യയിൽ റുപേ കാർഡ്​ ഇടപാടുകൾ വർധിക്കുന്നത്​ വീസ, മാസ്​റ്ററർകാർഡ്​ തുടങ്ങിയ കമ്പനികൾക്ക്​ കടുത്ത പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു. ഇവരുടെ ഇടപാടുകളിൽ കുറവുണ്ടാകുന്നതിനും റുപേ കാർഡ്​ കാരണമാ​യിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിൽ വാണിജ്യ മേഖലയിൽ പ്രശ്​നങ്ങൾ നിലനിൽക്കുന്നതിനിടെയാണ്​ പുതിയ വാർത്തകളും പുറത്ത്​ വരുന്നത്​.

നേരത്തെ 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ മാസ്​റ്റർകാർഡ്​ തീരുമാനിച്ചിരുന്നു. ഏകദേശം 2000 പേർക്ക്​ തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ്​ മാസ്​റ്റർകാർഡ്​ പ്രഖ്യാപിച്ചത്​.

Tags:    
News Summary - PM Modi Backing RuPay, Mastercard Complained-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.