ചൈനക്ക്​ വിട; ആപ്പിളിൻെറ ഈ പ്രീമിയം മോഡൽ ഇനി ഇന്ത്യയിൽ നിർമിക്കും

ചെന്നൈ: ഒടുവിൽ ലോകപ്രശസ്​ത ടെക്​ കമ്പനിയായ ആപ്പിൾ അവരുടെ പ്രീമിയം മൊബൈൽ മോഡലുകളിലൊന്നായ ഐഫോൺ 11ൻെറ നിർമാണം ഇന്ത്യയിൽ തുടങ്ങുന്നു. ആപ്പിളിനായി ഫോണുകൾ അസംബ്ലിൾ ചെയ്യുന്ന ഫോക്​സ്​കോണിൻെറ ചെന്നൈയിലെ പ്ലാൻറിൽ മേയ്​ക്ക്​ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്​ ഫോൺ നിർമിക്കുക.

ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിൾ ചെയ്യുക. രണ്ടാം ഘട്ടത്തിൽ മറ്റ്​ രാജ്യങ്ങളിലേക്ക്​ ഇന്ത്യൻ നിർമ്മിത ഫോൺ കയറ്റുമതി ചെയ്യും. ചൈനക്ക്​ മേലുള്ള ആശ്രയം കുറക്കുകയാണ്​ ഇന്ത്യൻ നിർമ്മിത ഐഫോണിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്​.

അതേസമയം, ഐഫോൺ 11ൻെറ വില ആപ്പിൾ തൽക്കാലത്തേക്ക്​ കുറക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ, ഭാവിയിൽ ഇക്കാര്യം കമ്പനി പരിഗണിച്ചേക്കും. പ്രാദേശികമായി നിർമ്മിച്ചാൽ ഇറക്കുമതി തീരുവയിൽ 22 ശതമാനം ആപ്പിളിന്​ ലാഭിക്കാം. 
ബംഗളൂരുവിലെ വിസ്​ട്രൺ പ്ലാൻറിൽ ഐഫോൺ എസ്​.ഇ 2ൻെറ ഉൽപാദനവും തുടങ്ങുമെന്ന്​ കമ്പനി പ്രതിനിധികൾ വ്യക്​തമാക്കി. നേരത്തെ ഐഫോൺ എസ്​.ഇയുടെ നിർമാണം ആപ്പിൾ തുടങ്ങിയെങ്കിലും പിന്നീട്​ നിർത്തുകയായിരുന്നു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ആപ്പിൾ മോഡലുകളിലൊന്നാണ്​ ഐഫോൺ 11​. ഐഫോൺ XR, ​​െഎഫോൺ 7 എന്നിവയാണ്​ ഇന്ത്യയിൽ തരംഗമായ മറ്റ്​ മോഡലുകൾ. വൈകാതെ ഈ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ്​ സൂചന.

Tags:    
News Summary - Phone 11 now stands for India-made: Apple for the first time-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.