ഇന്ധനവില ഉയർന്ന്​ തന്നെ; തിരുവനന്തപുരത്ത് പ്രെട്രോളിന്​​ 85 രൂപ പിന്നിട്ടു

കൊ​ച്ചി: കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല 85 രൂ​പ​ക്ക്​ മു​ക​ളി​ലെ​ത്തി. ഞാ​യ​റാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 29 പൈ​സ​യും ഡീ​സ​ലി​ന്​ 19 പൈ​സ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 47ാം ദി​വ​സ​മാ​ണ്​ ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 85.27 രൂ​പ​യും ഡീ​സ​ലി​ന്​ 78.92 രൂ​പ​യു​മാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ യ​ഥാ​ക്ര​മം 83.79 രൂ​പ​യും 77.43 രൂ​പ​യും.

ഇൗ ​മാ​സം ആ​ദ്യം തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 81.69 രൂ​പ​യും ഡീ​സ​ലി​ന്​ 75.44 രൂ​പ​യു​മാ​യി​രു​ന്നു. യ​ഥാ​ക്ര​മം 3.58 രൂ​പ​യും 3.48 രൂ​പ​യു​മാ​ണ്​ സെ​പ്​​റ്റം​ബ​റി​ലെ മാ​ത്രം വ​ർ​ധ​ന. ഇൗ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​ന്​ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​യി​ലെ അ​ന്ത​രം 8.90 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ 6.36 രൂ​പ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന്​ 78.09 ഡോ​ള​റി​ലെ​ത്തി.

Tags:    
News Summary - Petrol,Diesel Price Increased again-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.