റിലയൻസ് ഇനി ഐസ്ക്രീം വിപണിയിലും; ‘ബോംബെ ക്രീമറി’ക്ക് വില 10 രൂപ മുതൽ

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്സ് വിഭാഗം ‘ബോംബെ ക്രീമറി’ (Bombay Creamery) എന്ന പേരിൽ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി.

കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവയാണ് ബ്രാൻഡ് പുറത്തിറക്കിയത്. 10 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പാക്കേജ്ഡ് ഗുഡ്സ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് റിലയൻസിന്‍റെ പുതിയ നീക്കം. നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ മാത്രമാണ് ഐസ്ക്രീം ലഭ്യമാകുന്നതെങ്കിലും അധികം വൈകാതെ രാജ്യത്തുടനീളം ബോംബെ ക്രീമറി വിതരണത്തിന് എത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഉൽപന്നങ്ങളിൽ യഥാർഥ ഡെയറി ക്രീം ആണെന്നും കൃത്രിമ ചേരുവകൾ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

അമുൽ, മദർ ഡയറി, ക്വാളിറ്റി വാൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കൊപ്പം മത്സരിക്കാനാണ് നീക്കം. കുറഞ്ഞ വില പുതിയ ബ്രാൻഡ് പരീക്ഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നാണ് കമ്പനി വിലയിരുത്തൽ. പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്സ് വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് ഐസ്ക്രീം ബ്രാൻഡ്. കോള ബ്രാൻഡുകളോട് മത്സരിക്കാനായി നേരത്തെ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്പ പുറത്തിറക്കിയിരുന്നു.

Tags:    
News Summary - Reliance Enters Ice Cream Market With Rs 10 Bombay Creamery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.