Posted On
date_range Updated On
date_range പെട്രോളിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നികുതിയിൽ കുറവ് വരുത്തിയതോടെ പെട്രോൾ വില ലിറ്ററിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു. സംസ്ഥാന സർക്കാർ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ് ഇന്നലെ അർധരാത്രി തന്നെ നിലവിൽ വന്നു.
ഇതിന് പുറമെ പെട്രോളിന് 10പൈസയും ഡീസലിന് ഏഴു പൈസയുമാണ് എണ്ണക്കമ്പനികൾ കുറച്ചത്. വ്യാഴാഴ്ച എണ്ണകമ്പനികൾ പെട്രോളിന് ഏഴു പൈസയും ഡീസലിന് അഞ്ചു പൈസയും കുറച്ചിരുന്നു.
16 ദിവസത്തെ തുടർച്ചയായ വർധനക്കുശേഷം ഇന്ധന വില ബുധനാഴ്ച ഒരു പൈസ മാത്രം കുറച്ചത് വലിയ വിമർശനത്തിനും പരിഹാസത്തിനും ഇടവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.