Posted On
date_range Updated On
date_range 13ാം ദിവസവും ഇന്ധനവില വർധന; പെട്രോളിന് 14ഉം ഡീസലിന് 16ഉം പൈസ കൂടി
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ 13ാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും ഡീസലിന് ലിറ്ററിന് 74.76 രൂപയുമാണ് വില.
കൊച്ചിയിൽ പെട്രോൾ 80.71 രൂപയും ഡീസൽ 73.35 രൂപയും കോഴിക്കോട് പെട്രോൾ 81.07 രൂപയും ഡീസൽ 73.70 രൂപയും ആണ് വില. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 77.97, 68.90 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 19 ദിവസം നിർത്തിവെച്ചിരുന്ന പ്രതിദിന വില നിർണയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിക്കുകയായിരുന്നു. പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.