പേമെൻറ്​ ബാങ്കിങ്​ രംഗത്ത്​ മത്സരം കനക്കുന്നു

ഇന്ത്യൻ പേമ​െൻറ്​ ബാങ്കിങ്​​ രംഗത്ത്​ മത്സരം കനക്കുന്നു. പേ-ടിഎം’ ഏറക്കുറെ കുത്തകയാക്കി വെച്ചിരിക്കുന്ന പേമ​െൻറ്​ ബാങ്കിങ്​ രംഗത്തേക്ക്​ മത്സരമുറപ്പിച്ച്​ പോസ്​റ്റൽ വകുപ്പും വാട്​സ്​ആപ്പുമൊക്കെ കടന്നുവരുന്നതോടെയാണിത്​. നിലവിൽ പേമ​െൻറ്​ ബാങ്കിങ്​ രംഗത്തുള്ള എയർടെലും മത്സരം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ്​. 

പേ-ടിഎമ്മിന്​ കനത്ത വെല്ലുവിളി ഉയർത്തി ഇ​ന്ത്യ പോ​സ്​റ്റ്​ പേ​മെ​ൻറ്​ ബാ​ങ്ക് (ഐ.​പി.​പി.​ബി) പുതിയ സാമ്പത്തികവർഷം ആദ്യംമുതൽ സജീവമാകുമെന്ന്​ ഒൗപചാരികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പേമ​െൻറ്​ ബാങ്ക്​ തുടങ്ങുന്നതിന്​ 2015ൽതന്നെ അനുമതി കിട്ടിയ തപാൽവകുപ്പ്​ രണ്ടുവർഷത്തിലധികമായി ഒരുക്കത്തിലായിരുന്നു. രാജ്യത്തുടനീളമുള്ള ഒന്നര ലക്ഷത്തിലധികം തപാലാഫിസുകളെ അ​ക്സ​സ് പോ​യൻറു​ക​ളാ​ക്കി മാറ്റു​ന്ന​തി​നൊ​പ്പം 650 പേ​മ​െൻറ്​സ്​ ബാ​ങ്ക് ശാ​ഖ​ക​ളും തുടങ്ങും.

ഇതോടൊപ്പം തപാൽ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നതോടെ നഗര^ഗ്രാമ ​വ്യത്യാസമില്ലാതെ രാജ്യത്തുടനീളം സേവനമെത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്​ തപാൽവകുപ്പ്​. വാട്​സ്​ആപ്പി​​െൻറ പേമ​െൻറ്​ പ്ലാറ്റ്​ഫോമും പരീക്ഷണഘട്ടത്തിലാണ്​. ഇതി​​െൻറ ​അപ്​ഡേറ്റഡ്​ വെർഷൻ പരീക്ഷണാടിസ്​ഥാനത്തിൽ ചിലർക്ക്​ ലഭിച്ചിരുന്നു. അധികം താമസിയാതെ വാട്​സ്​ആപ്​ യു.പി.​െഎ പേമ​െൻറ്​ പ്ലാറ്റ്​ഫോം നിലവിൽ വരുമെന്നാണ്​ സൂചന. 

Tags:    
News Summary - Payment Banking System in India -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.