ഒപെക്​ രാജ്യങ്ങൾ ഉൽപാദനം കുറക്കുന്നു; എണ്ണവില ഉയരാൻ സാധ്യത

വിയന്ന: ഒപെക്​ അംഗങ്ങളും മറ്റ്​ 10 രാജ്യങ്ങളും എണ്ണ ഉൽപാദനം കുറക്കാൻ തീരുമാനിച്ചു. വിയന്നയിൽ ചേർന്ന യോഗത്തിലാണ്​ ഇക്കാര്യത്തിൽ ധാരണയായത്. പ്രതിദിന ഉൽപാദനം 1.2 ബില്യൺ ബാരലിലേക്ക്​ ചുരുക്കാനാണ്​ നീക്കം.

എണ്ണവിലയിൽ വൻ കുറവുണ്ടായതോടെയാണ്​ ഉൽപാദനം കുറക്കാൻ രാജ്യങ്ങൾ നിർബന്ധിതരായത്​. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക്​ ശേഷം ഇതാദ്യമായാണ്​ എണ്ണവില ഇത്രയും കുറയുന്നത്​. കഴിഞ്ഞ രണ്ട്​ മാസത്തിനുള്ളിൽ 30 ശതമാനത്തി​​​െൻറ കുറവാണ്​ എണ്ണവിലയിൽ ഉണ്ടായത്​. 2017 മുതൽ ഒപെകും മറ്റ്​ എണ്ണയുൽപാദന രാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ തീരുമാനമെടുത്തിരുന്നു.

എണ്ണവില ഉയരുന്നത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിക്കും. 2019ൽ പൊതുതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ നരേന്ദ്രമോദി സർക്കാറിനെ അത്​ പ്രതികൂലമായി ബാധിക്കും. എണ്ണ ഇറക്കുമതിക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതോടെ രൂപയുടെ മൂല്യം ഇടിയുന്നതിനും അത്​ കാരണമാകും.

Tags:    
News Summary - OPEC and allies agree to cut oil production by 1.2 million barrels-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.