Posted On
date_range Updated On
date_range ഇന്ധനവില ഒമ്പത് പൈസ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പത് പൈസയും വീതമാണ് കുറഞ്ഞത്. തുടർച്ചയായ നാലാം ദിവസമാണ് വില കുറയുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 81.35 രൂപയും ഡീസലിന് 73.96 രൂപയിലുമാണ് വിൽപന. കൊച്ചിയിൽ പെട്രോളിന് 80.8ഉം കോഴിക്കോട് 80.33ഉം രൂപയാണ്. ഡീസലിന് യഥാക്രമം 72.77ഉം 73.3ഉം രൂപയാണ്.
കേരളാ സർക്കാർ നികുതിയിൽ കുറവ് വരുത്തിയതോടെ വെള്ളിയാഴ്ച പെട്രോൾ വില ലിറ്ററിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ് വ്യാഴാഴ്ച അർധരാത്രിയാണ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.