ചൈനീസ്​ ആപ്​ നിരോധനം പാളുമോ? ടിക്​ ടോക്​ ഉടമസ്ഥരുടെ പുതിയ ആപ്​ തരംഗമാവുന്നു

ന്യൂഡൽഹി: ​ടിക്​ ടോകിൻെറ ഉടമസ്ഥരായ ​ബെറ്റ്​ഡാൻസിൻെറ റെസോ ആപ്​ ഇന്ത്യയിൽ തരംഗമാവുന്നു. സംഗീതത്തിനായുള്ള ആപ്പായ റെസോ 10.6 മില്യൺ ആളുകളാണ്​ ഡൗൺലോഡ്​ ചെയ്​തത്​. ഇതിൽ 74 ശതമാനം ഡൗൺലോഡും ഇന്ത്യയിൽ നിന്നാണെന്ന്​ മൊബൈൽ ആപ്​ മാർക്കറ്റിങ്​ ഇൻറലിജൻസ്​ സ്ഥാപനമായ ടവർ സെൻസർ പറയുന്നു. 

കഴിഞ്ഞ മാർച്ചിലാണ്​ റെസോ ഇന്ത്യയിലും ഇന്തോനേഷ്യയിലും പുറത്തിറക്കിയത്​. സോണി എൻറർടെയിൻമ​െൻറ്​, വാർണർ മ്യൂസിക്​, മെർലിൻ ആൻഡ്​ ​െബഗ്ഗർസ്​ ഗ്രൂപ്പ്​ എന്നിവരെ കൂടാതെ ടി സീരിസ്​, സരിഗമ, സി മ്യൂസിക്​, വൈ.ആർ.എഫ്​ മ്യൂസിക്​, ടൈംസ്​ മ്യൂസിക്​ തുടങ്ങിയ ഇന്ത്യൻ കമ്പനികളും റെസോയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്​.

ഉപയോക്​താകൾക്ക്​ പാട്ടുകൾ, വരികൾ, സ്വയം പാടിയ പാട്ടുകൾ എന്നിവ പങ്കുവെക്കാനുള്ള സൗകര്യം ആപ്​ നൽകുന്നുണ്ട്​. അതിവേഗം ആപ്​ ഇന്ത്യയിൽ ജനപ്രിയമാവുകയായിരുന്നു. നേരത്തെ വിവരചോർച്ച സംബന്ധിച്ച ആരോപണമുന്നയിച്ചാണ്​ 59 ചൈനീസ്​ ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്​. നിരോധനത്തിൽ ഏറ്റവും ചർച്ചയായത്​ ടിക്​ ടോകായിരുന്നു. എന്നാൽ, ടിക്​ ടോകിന്​ സമാനമായ ആപ്പ്​ പുറത്തിറക്കി ബെറ്റ്​ഡാൻസ്​ തന്നെ രംഗത്തെത്തിയത്​ ചൈനീസ്​ ആപ്​ നിരോധനം പാളിയെന്നതിൻെറ സൂചനകളാണെന്ന്​ വിമർശനം ഉയർന്നിട്ടുണ്ട്​​.

Tags:    
News Summary - nother app by its parent company is going strong in India-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.