ആർ.ബി.​െഎയിൽ നിന്ന്​ 3.6 ലക്ഷം കോടി ആവശ്യ​പ്പെട്ടിട്ടില്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: റിസർവ്​ ബാങ്കി​​​െൻറ കരുതൽ ധനശേഖരത്തിൽ നിന്ന്​ 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന്​ കേന്ദ്രസർക്കാർ. ധനകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളാണ്​ പുറത്ത്​ വരുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

ആർ.ബി.​െഎയുടെ കരുതൽ ധനശേഖരവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ്​ പ്രചരിക്കുന്നത്​. സർക്കാറി​​​െൻറ ധനകാര്യസ്ഥിതി സുസ്ഥിരമാണ്​. ആർ.ബി.​െഎയിൽ നിന്ന്​ 3.6 ലക്ഷം കോടി ആവശ്യപ്പെട്ട്​ അപേക്ഷ നൽകിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി ട്വീറ്റ്​ ചെയ്​തു.

രാജ്യത്തെ ധനകമ്മി 3.3 ശതമാനമായി കുറച്ച്​ കൊണ്ടുവരാൻ സർക്കാറിന്​ കഴിഞ്ഞിട്ടുണ്ട്​. 2013-14 സാമ്പത്തിക വർഷത്തിൽ 5.1 ശതമാനമായിരുന്നു രാജ്യത്തെ ധനകമ്മി. വിപണിയിൽ നിന്ന്​ 70,000 കോടി കടമെടുക്കാനുള്ള ബജറ്റ്​ നിർദേശത്തിൽ നിന്നും പിന്നാക്കം പോയിരിക്കുകയാണ്​ ചെയ്​തതെന്നും ഗാർഗ്​ വ്യക്​തമാക്കി. രാജ്യത്തെ ധനകാര്യ പ്രതിസന്ധി മറികടക്കാൻ മോദി സർക്കാർ ആർ.ബി.​െഎയെ ഉപയോഗിക്കുകയാണെന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം വിമർശനം ഉന്നയിച്ചതിനെ പിന്നാലെയാണ്​ കേന്ദ്രസർക്കാർ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

Tags:    
News Summary - Not Seeking Rs. 3.6 Lakh Crore From RBI-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.