ബാങ്ക് നിക്ഷേപത്തിലൂടെ 10,000 രൂപ പലിശ കിട്ടുന്നവരിൽനിന്ന് 10 ശതമാനം തുക ടി.ഡി.എസ് ഈടാക്കിയിരുന്നു. ഇത് 40,000 രൂപ വരെയാക്കി ഉയർത്തി. മുതിർന്ന പൗരന്മാർക്ക് ഇത് കഴിഞ്ഞ വർഷംതന്നെ 50,000 ആക്കിയിരുന്നു.
15,000 രൂപ വാടക ലഭിക്കുന്നവർ അടക്കേണ്ടിയിരുന്ന 10 ശതമാനം ടി.ഡി.എസ് ഇനിമുതൽ 20,000 രൂപ വാടക ലഭിക്കുന്നവർമാത്രം അടച്ചാൽമതി. രണ്ടുവീട് സ്വന്തമായുള്ളവർ ഒരുവീട്ടിൽ താമസിക്കുകയും മറ്റേ വീട് ഉപയോഗിക്കാതെ കിടക്കുകയുമാണെങ്കിൽ നോഷനൽ റെൻറ് എന്ന പേരിൽ നികുതി അടക്കണമായിരുന്നു. ഇത് എടുത്തുകളഞ്ഞു. ഒപ്പം, ഒരുവീട് വിൽക്കുമ്പോൾ കിട്ടുന്ന മൂലധനനേട്ടം (കാപിറ്റൽ ഗെയിൻ) ഇനിമുതൽ രണ്ട് വീടിനാക്കി വർധിപ്പിച്ചിട്ടുണ്ട്.
ജോലിയിൽനിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റ്വിറ്റി തുകക്ക് 30 ലക്ഷം രൂപവരെ ഇളവ് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.