പഴയ സ്വർണത്തിനും കാറിനും ജി.എസ്​.ടിയില്ല

ന്യൂഡൽഹി: പഴയ സ്വർണത്തിനും കാറിനും ജി.എസ്​.ടി ചുമത്തില്ല. റവന്യൂ സെക്രട്ടറിയാണ്​​ ഇതുസംബന്ധിച്ച്​ വ്യക്​തത വരുത്തിയത്​. 

ഇതുപ്രകാരം പഴയ സ്വർണം വ്യക്​തികൾ ജ്വല്ലറികളിൽ വിൽക്കു​േമ്പാൾ നികുതി ഇൗടാക്കില്ല.  പഴയ ഇരുചക്ര  വാഹനങ്ങളുടെയും കാറുകളുടെയും  കൈമാറ്റത്തിലും ഇത്തരത്തിൽ നികുതി ചുമത്തില്ലെന്ന്​ റവന്യു വകുപ്പ്​ സെക്രട്ടറി ഹഷ്​മുഖ്​ ആദിയ വ്യക്​തമാക്കി.

വ്യാപാരത്തി​​െൻറ ഭാഗമല്ലാതെ വിൽക്കുന്നത്​ കൊണ്ടാണ്​ ഇവക്ക്​ നികുതി ഇല്ലാത്തത്​. ഇതുപ്രകാരം പഴയം സ്വർണം ജ്വല്ലറികളിൽ വിൽക്കു​േമ്പാൾ ജ്വല്ലറി ഉടമയോ വിൽക്കുന്നയാളോ നികുതി നൽകേണ്ട ആവശ്യമില്ല.

Tags:    
News Summary - No GST on sale of old jewellery, cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.