മുംബൈ/ന്യൂഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്കിൽനിന്ന് വായ്പ അനുവദിച്ച സമിതിയിലെ 12 പേരെയും തനിക്ക് അറിയാമായിരുന്നെന്ന് വീഡിയോകോൺ ഗ്രൂപ് ചെയർമാൻ വേണുഗോപാൽ ധൂത് പറഞ്ഞു. എന്നാൽ, രണ്ടു വ്യക്തികൾ തമ്മിലുള്ള അടുപ്പം എപ്പോഴും കുറ്റകൃത്യങ്ങൾക്ക് വളമാകുമെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു മറാത്തി ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. െഎ.സി.െഎ.സി.െഎ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറിെൻറ ‘ന്യൂപവർ റിനീവബ്ൾസ്’ എന്ന സ്ഥാപനത്തിൽ പണം മുടക്കിയതിന് പകരമായി വീഡിയോകോണിന് 3250 കോടിയുടെ വായ്പ അനുവദിച്ചെന്ന സംഭവമാണ് വിവാദമായത്.
ചന്ദ കൊച്ചാറിെൻറ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ യാതൊരു പ്രവൃത്തിയുമുണ്ടായിട്ടില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
\വായ്പ പാസാക്കിയ 12 അംഗ പാനലിലെ ഒരാൾ മാത്രമായിരുന്നു അവർ. പരാതിയിലെ എല്ലാ ആരോപണങ്ങളും സി.ബി.െഎ അന്വേഷിക്കുന്നുണ്ട്. ഇതിൽ വ്യാജ പരാതികളും ഉൾപ്പെടും. പ്രത്യുപകാരമെന്ന നിലയിലല്ല വീഡിയോകോണിന് െഎ.സി.െഎ.സി.െഎ വായ്പ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.