ന്യൂഡൽഹി: ആദായ നികുതി നിരക്കുകളിൽ മാറ്റം വരുത്താതെ കേന്ദ്രസർക്കാറിെൻറ അവസാന സമ്പൂർണ്ണ ബജറ്റ്. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ൽ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോർപ്പേററ്റ് നികുതി കുറക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ചാണ് സർക്കാറിെൻറ നപടി.
രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനമായിരിക്കും ആദായ നികുതി. അഞ്ച് മുതൽ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം. നികുതി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മെഡിക്കൽ റീ ഇംപേഴ്സ്മെൻറിലെ ഇളവ് 40,000 രൂപയാക്കിയിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപം വർധിപ്പിക്കാനായാണ് കോർപ്പറേറ്റ് നികുതിയിൽ സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ വളർച്ച നിരക്ക് മറികടിക്കണമെങ്കിൽ നിക്ഷേപം കൂടുതലായി ആവശ്യമാണ്. ഇതുകുടി മുൻ നിർത്തിയാണ് കോർപ്പറേറ്റ് നികുതിയിലെ മാറ്റം. അമേരിക്ക പോലുള്ള രാജ്യങ്ങൾ നികുതി കുറച്ചതും ജെയ്റ്റ്ലിയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.