നീരവ്​ മോദിയുടെ 100 കോടിയുടെ ബംഗ്ലാവ്​ പൊളിച്ച്​ കളയണമെന്ന്​ ജില്ലാഭരണകൂടം

മുംബൈ: പി.എൻ.ബി തട്ടിപ്പ്​ കേസിൽ ഉൾപ്പെട്ട നീരവ്​ മോദിയുടെ ഉടമസ്ഥതയിൽ മുംബൈയിലെ അലിബാഗിലുള്ള 100 കോടിയുടെ ബംഗ ്ലാവ്​ അനധികൃതമെന്ന് ജില്ലാ ഭരണകൂടം. തീരദേശ നിയന്ത്രണം ചട്ടം ലംഘിച്ചാണ്​ ആഡംബര ബംഗ്ലാവ്​ നിർമിച്ചതെന്ന്​ റായ ്​ഗഢ്​ ജില്ലാ കലക്​ടർ സുര്യവൻഷി പറഞ്ഞു.

33,000 ചതുരശ്ര അടിയിലാണ്​ നീരവ്​ മോദി ആഡംബര ബംഗ്ലാവ്​ നിർമിച്ചിരിക് കുന്നത്​. ഇത്​ പൊളിച്ച്​ കളയാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ടുവെന്ന്​ ജില്ലാ ഭരണകൂടം അറിയിച്ചു. റായ്​ഗഢ്​ ജില്ലയിൽ നിർമിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങൾ പൊളിച്ച്​ മാറ്റാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടിരുന്നു. 2009ലാണ്​ ഹരജി സമർപ്പിക്കപ്പെട്ടത്​. ഇതി​​െൻറ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ പരിശോധിച്ച്​ നടപടിയെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, ഇൗ ഉത്തരവിനെതിരെ പി.എൻ.ബി തട്ടിപ്പ്​ കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഹൈകോടതിയെ സമീപിച്ചു. പിന്നീട്​ വിലപിടിച്ച വസ്​തുക്കളെല്ലാം മാറ്റി ബംഗ്ലാവ്​ ജില്ലാ ഭരണകൂടത്തിന്​ തന്നെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ കൈമാറി. നീരവ്​ മോദിക്കൊപ്പം പി.എൻ.ബി തട്ടിപ്പ്​ കേസിൽ ഉൾ​പ്പെട്ട മെഹുൽ ചോക്​സിക്കും ആലിബാഗിൽ ആഡംബര വസതിയുണ്ട്​.

Tags:    
News Summary - Nirav Modi's Rs. 100-Crore Bungalow In Alibaug Illegal, To Be Demolished-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.