ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി റദ്ദാക്കിയ പാസ്പോർട്ടുമായി ന്യൂയോർക്കിലെത്തിയതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ മാര്‍ച്ച് അവസാനം മുതല്‍ നീരവ് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യൻ സർക്കാർ നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയത്.
തട്ടിപ്പുകേസിൽ സി.ബി.െഎ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്. മുംബൈയിൽ നിന്ന് യു.എ.ഇയിലേക്കും അവിടെ നിന്നും ഹോേങ്കാങ്ങിലേക്കും പിന്നീട് ലണ്ടനിലേക്കും നീരവ് മോദി പോയെന്ന് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ മാർച്ചിൽ ലണ്ടൻ വിട്ട നീരവ് ന്യൂയോർക്കിലെത്തുകയായിരുന്നു. പാസ്പോർട്ട് റദ്ദാക്കിയുള്ള തീരുമാനം നീരവ് മോദിയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
പി.എൻ.ബി ബാങ്കിൽ നിന്ന് ഏകദേശം 13,000 കോടിയുടെ തട്ടിപ്പാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.