എസ്​.ബി​.​െഎക്ക്​ 7718 കോടിയുടെ നഷ്​ടം

ന്യൂഡൽഹി: രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യക്ക്​ മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ നഷ്​ടം രേഖപ്പെടുത്തി. 2017^18 ജനുവരി^മാർച്ച്​ പാദത്തിൽ 7718 ​േകാടി രൂപയുടെ നഷ്​ടമാണുണ്ടായത്​. മറ്റൊരു പൊതുമേഖല ബാങ്കായ പഞ്ചാബ്​ നാഷനൽ ബാങ്ക്​ നാലാംപാദത്തിൽ 13,417 കോടിയുടെ കനത്തനഷ്​ടം നേരിട്ടിരുന്നു.  മുൻ വർഷത്തെ അപേക്ഷിച്ച്​ കരുതൽധനം 28,096 കോടിയായി വർധിച്ചതാണ്​ ബാങ്കിനെ നഷ്​ടത്തിലാക്കിയത്​. കിട്ടാക്കടത്തി​​െൻറ​ തോത്​ ക്രമാതീതമായി വർധിച്ചതും നഷ്​ടത്തിന്​ ആക്കംകൂട്ടി. 

Tags:    
News Summary - New RBI rules on bad loans cause SBI to post worst quarterly loss at Rs 7718 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.