ആധാറുമായി അക്കൗണ്ട്​ ലിങ്ക്​ ചെയ്യൽ: ആർ.ബി.​െഎ തീരുമാനത്തിനെതിരെ ഹരജി

ന്യൂഡൽഹി: അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത്​ നിർബന്ധമാണെന്ന റിസർവ്​ ബാങ്ക്​ തീരുമാനത്തി​​െൻറ ഭരണഘടന സാധുത ചോദ്യംചെയ്​ത്​ സുപ്രീംകോടതിയിൽ ഹരജി. സ്​ത്രീകളുടെ അവകാശസംരക്ഷണ രംഗത്ത്​ പ്രവർത്തിക്കുന്ന ഡോ. കല്യാണി മേനോൻ സെൻ ആണ്​ ഹരജി നൽകിയത്​. മൊബൈൽ ഫോൺ ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വകുപ്പി​​െൻറ നിർദേശവും ഇവർ ചോദ്യംചെയ്​തിട്ടുണ്ട്​.

രണ്ടു തീരുമാനങ്ങളും പൗര​​െൻറ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബാങ്ക്​ അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നത്​ നിർബന്ധമാണെന്ന്​ റിസർവ്​ ബാങ്ക്​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  വിവരാവകാശ മറുപടിയിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന്​ റിസർവ്​ ബാങ്കി​​െൻറ ഉത്തരവുണ്ടെന്ന്​ പ്രചരിച്ചതോടെയാണ്​ കേന്ദ്രബാങ്ക്​  വിശദീകരണവുമായി രംഗത്തുവന്നത്​. 

അക്കൗണ്ടുകൾ ആധാറു​മായി ബന്ധിപ്പിക്കണമെന്നും പുതിയ അക്കൗണ്ട്​ തുടങ്ങാൻ പാൻ കാർഡ്​ നിർബന്ധമാണെന്നും വ്യക്​തമാക്കി കഴിഞ്ഞ ജൂൺ ഒന്നിനാണ്​ സർക്കാർ വിജ്​ഞാപനം പുറപ്പെടുവിച്ചത്​.  ഡിസംബർ 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പി​ച്ചില്ലെങ്കിൽ അക്കൗണ്ടുകൾ റദ്ദാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ആധാർ പൗര​​െൻറ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്ന ഹരജികൾ കോടതിയുടെ പരിഗണനയിലാണ്​. 

Tags:    
News Summary - New petition in SC challenges RBI order for linking Aadhaar with bank a/c-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.