നീരവ്​ മോദി ബ്രിട്ടനിൽ; രാഷ്​ട്രീയാഭയം തേടുമെന്ന്​​ റിപ്പോർട്ട്​

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ കോടികളുടെ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ്​ മോദി ബ്രിട്ടനിലു​െണ്ടന്ന്​ റിപ്പോർട്ട്​. ബ്രിട്ടനിൽ  രാഷ്​ട്രീയാഭയം തേടാനാണ്​ നീരവ്​ മോദിയുടെ ശ്രമം​. തനിക്കെതി​െര നടക്കുന്നത്​ രാഷ്​ട്രീയ വേട്ടയാ​െണന്നും അഭയം നൽകണമെന്നുമാണ്​ നീരവ്​ മോദി ആവശ്യപ്പെട്ടിരിക്കുന്ന​െതന്നാണ്​ ഫിനാൻഷ്യൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 

കുറ്റവാളി​െയ കൈമാറാൻ ബ്രിട്ടനോട്​ ആവശ്യപ്പെടും മുമ്പ്​ നിയമ- എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ട​േററ്റുകളെ കാണാൻ കാത്തിരിക്കുകയാണ്​ സർക്കാർ. നേരത്തെ, വായ്​പ എടുത്ത്​ മുങ്ങിയ മദ്യരാജാവ്​ വിജയ്​ മല്യ​െയ ബ്രിട്ടനിൽ നിന്ന്​ ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചിട്ട്​ ഇതുവരെ നടന്നിട്ടില്ല. 

നീരവ്​ മോദി, അമ്മാവൻ മെഹുൽ ചോക്​സി, മുൻ പി.എൻ.ബി മേധാവി ഉഷ അനന്തസുബ്രഹ്​ണ്യം എന്നിവരുൾപ്പെടെ 25 ഒാളം പേർക്കെതിശരയാണ്​ സി.ബി.​െഎ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

Tags:    
News Summary - Neerav Modi In UK, Seeking Asylum - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.