തൃശൂർ: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബാങ്കുകളിൽ നിക്ഷേപകരിൽ നിന്ന് പിഴയായി ഈടാക്കിയത് 10,000 കോടി രൂപയോളം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച് കണക്കുകൾ വെളിപ്പെടുത്തിയത്.
എസ്.ബി.ഐ ഉൾപ്പെടെ 19 പൊതുമേഖലാ ബാങ്കുകൾ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകൾ ചേർന്ന് 3,567 കോടിയാണ് നിക്ഷേപകർക്ക് പിഴ ചുമത്തി സമ്പാദിച്ചത്. 2017 ഏപ്രിലിൽ മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തുന്ന സമ്പ്രദായം വീണ്ടും കൊണ്ടുവന്ന എസ്.ബി.ഐ, 2017-‘18 സാമ്പത്തിക വർഷംമാത്രം ഈയിനത്തിൽ 2,400 കോടി രൂപ ഈടാക്കി.
റിസർവ് ബാങ്കിെൻറ അനുമതിയോടെയാണ് ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് പിഴ വാങ്ങുന്നത്. പല ബാങ്കുകൾക്കും പല നിരക്കാണ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഇൻഡസ്ഇൻറ് എന്നീ ബാങ്കുകൾ അക്കൗണ്ടിൽ 10,000 രൂപ മിനിമം ബാലൻസ് വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. പൊതുമേഖലയിൽപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കിന് ഇത് 2,000 രൂപയും എസ്.ബി.ഐക്ക് 3,000 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.