15 ലക്ഷമില്ലെങ്കിലും നിശ്​ചിത വരുമാനം നൽകാനൊരുങ്ങി മോദി സർക്കാർ

ന്യൂഡൽഹി: 2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ​ മോദി സർക്കാറി​​െൻറ പ്രധാന വാഗ്​ദാനങ്ങളിലൊന്ന്​ എല്ലാവരുടെയും ബാങ്ക ്​ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നൽകുമെന്നായിരുന്നു. എന്നാൽ, അഞ്ച്​ വർഷങ്ങൾക്കപ്പുറവും ഇൗ വാഗ്​ദാനം നടപ്പിലായിട് ടില്ല. ഇപ്പോൾ ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിയുടെ പശ്​ചാത്തലത്തിൽ പുതിയ ചില നിർണായക പ്രഖ്യാപനങ്ങൾക്ക്​ ഒരുങ്ങുകയാണ്​ മോദി സർക്കാർ.

രാജ്യ​ത്തെ എല്ലാ ജനങ്ങൾക്കും നിശ്​ചിത വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട്​ പുതിയ പദ്ധതി പ്രഖ്യാപിക്കാനാണ്​ നീക്കം. സാർവത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ്​ പദ്ധതി. നിശ്​ചിത അടിസ്ഥാന വരുമാനമില്ലാത്തവർക്ക്​ ആ തുക അവരുടെ അക്കൗണ്ടുകളിലേക്ക്​ നൽകുന്നതാണ്​ മോദി സർക്കാറി​​െൻറ പുതിയ പദ്ധതി.

കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനുള്ള പുതിയ പദ്ധതി മോദി സർക്കാർ പ്രഖ്യാപിക്കുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്​​​.

Tags:    
News Summary - Modi govt likely to bring universal basic income scheme-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.