മൈക്രോസോഫ്​റ്റും ജിയോയിൽ നിക്ഷേപം നടത്തുന്നു

മുംബൈ: ടെക്​ ഭീമൻ മൈക്രോസോഫ്​റ്റും റിലയൻസ്​ ജിയോയിൽ നിക്ഷേപം നടത്താൻ എത്തുന്നതായി റിപ്പോർട്ട്​. 2 ബില്യൺ ഡോളറിന്​ ജിയോയിലെ 2.5 ശതമാനം ഒാഹരി വാങ്ങാനാണ്​ മൈക്രോസോഫ്​റ്റി​​െൻറ പദ്ധതി. ഇതോടെ ലോക്​ഡൗൺ കാലത്ത്​ റിലയൻസ്​ ജിയോയിൽ നിക്ഷേപം നടത്തുന്ന ആറാമത്തെ കമ്പനിയാവും മൈക്രോസോഫ്​റ്റ്​. 

ഫേസ്​ബുക്ക്​, സിൽവർ ലേക്ക്​, വിസ്​റ്റ ഇക്വിറ്റി, ജനറൽ അറ്റ്​ലാൻറിക്​, കെ.കെ.ആർ തുടങ്ങിയ കമ്പനികൾ നേരത്തെ തന്നെ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. മൈക്രോസോഫ്​റ്റ്​ കൂടി എത്തുന്നതോടെ യു.എസ്​ ഒാഹരി വിപണിയിൽ ജിയോ ലിസ്​റ്റ്​ ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്നാണ്​ വിലയിരുത്തൽ.

ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്ന ആമസോൺ, വാൾമാർട്ട്​, ആൽഫബെറ്റ്​ തുടങ്ങിയ കമ്പനികൾക്ക്​ വെല്ലുവിളി ഉയർത്തുകയാണ്​ മൈക്രോസോഫ്​റ്റി​​െൻറ ലക്ഷ്യം. 387 മില്യൺ ഉപയോക്​താക്കളുമായി ജിയോയാണ്​ ടെലികോം സെക്​ടറിൽ ഒന്നാമത്​. ഗൂഗ്​ളി​​െൻറ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ്​ വോഡഫോൺ-​െഎഡിയയിൽ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. മൈക്രോസോഫ്​റ്റി​​െൻറ ക്ലൗഡ്​ പ്ലാറ്റ്​ഫോമുമായി ജിയോക്ക്​ ഇപ്പോൾ തന്നെ കരാറുണ്ട്​.

Tags:    
News Summary - Microsoft and Mukesh Ambani's Reliance Jio-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.