മ്യൂച്ചൽ ഫണ്ട്​ വ്യവസായത്തിന്​ മുന്നറിയിപ്പുമായി സെബി ചെയർമാൻ

മുംബൈ: മ്യൂച്ചൽ ഫണ്ട്​ കമ്പനികൾ നിക്ഷേപം നടത്തു​േമ്പാൾ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന്​ സെബി ചെയർമാൻ അജയ്​ ത്യാ ഗി. കുറഞ്ഞ കാലയളവിൽ മികച്ച റി​ട്ടേൺ ലഭിക്കാനായി നഷ്​ട സാധ്യത കൂട​ുതലുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നത്​ മ ്യൂച്ചൽ ഫണ്ട്​ കമ്പനികൾ ഒഴിവാക്കണമെന്ന്​ അജിത്​ ത്യാഗി ആവശ്യപ്പെട്ടു.

മ്യൂച്ചൽ ഫണ്ട്​ ശരിയാണെന്നാണ്​ നമ്മുടെ ടാഗ്​ലൈൻ. നിക്ഷേപകർക്ക്​ മ്യൂച്ചൽ ഫണ്ടുകളിൽ വിശ്വാസമുണ്ട്​. വർഷങ്ങൾ കൊണ്ടാണ്​ ഈ വിശ്വാസം ആർജിച്ചെടുത്തത്​. ഒരു സംഭവം മതി അതില്ലാതാകാനെന്നും ത്യാഗി വ്യക്​തമാക്കി.

വായ്​പ നൽകുന്നതും നിക്ഷേപം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന്​ മ്യൂച്ചൽ ഫണ്ട്​ കമ്പനികൾ മനസിലാക്കണം. സുരക്ഷയും റി​ട്ടേണും നോക്കി മാത്രമേ മ്യൂച്ചൽ ഫണ്ട്​ കമ്പനികൾ നിക്ഷേം നടത്താവുവെന്ന്​ അജിത്​ ത്യാഗി പറഞ്ഞു. ആംഫി സംഘടിപ്പിച്ച പരിപാടിയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

Tags:    
News Summary - MFs brought out risky schemes to chase higher yields: Tyagi-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.