തിരുവനന്തപുരം: പുതുക്കിയ ന്യായവിലയുടെ അടിസ്ഥാനത്തിൽ കെട്ടിടം ഉൾപ്പെടുന്ന ഭൂ മി കൈമാറ്റം ചെയ്യുന്നവർക്ക് കൈപൊള്ളും. കെട്ടിടം മക്കൾക്ക് കൈമാറ്റം ചെയ്യുന്ന ധനനിശ് ചയ-ഭാഗപത്ര-ഒഴിവുകുറി ആധാരങ്ങൾക്കും ചെലവേറും. നികുതി ഇല്ലാത്തതും പഴക്കമേറിയതു മായ കെട്ടിടങ്ങൾക്ക് പോലും എൻജിനീയർ വില നിശ്ചയിച്ച് രജിസ്റ്റർ ചെയ്യണമെന്ന വ്യവ സ്ഥ ഭൂമി കൈമാറ്റം സങ്കീർണമാക്കും. കെട്ടിടവില നിശ്ചയിക്കാൻ എൻജിനീയർമാർക്ക് ഫീസ ് നൽകുന്നതിനു പുറമെ സ്റ്റാമ്പ് ഡ്യൂട്ടിയിലെ വർധനയും പ്രഹരമാകും.
ന്യായവിലയും കെട്ടിടങ്ങൾക്ക് ധാരണവിലയും അനുസരിച്ചാണ് നിലവിലെ ഭൂമി കൈമാറ്റ രജിസ്ട്രേഷൻ. ഇനി മുതൽ അസിസ്റ്റൻറ് എൻജിനീയറിൽ കുറയാത്തവർ കെട്ടിടത്തിന് നൽകിയ വിലനിർണയ സർട്ടിഫിക്കറ്റ് കൂടി ഉണ്ടെങ്കിലേ രജിസ്റ്റർ ചെയ്യാനാകൂ. വില നിർണയിക്കാൻ കേന്ദ്ര പൊതുമരാമത്ത് പട്ടികയാണ് അവലംബിക്കേണ്ടത്.
സബ് രജിസ്ട്രാർ ഒാഫിസുകൾ പ്രവർത്തനം തുടങ്ങിയെങ്കിലും കെട്ടിടം ഉൾപ്പെടുന്ന ഭൂമിയുടെ കൈമാറ്റ രജിസ്േട്രഷൻ അനിശ്ചിതത്ത്വത്തിലാണ്. വ്യവസ്ഥകളിലെ അവ്യക്തതകാരണം കൈമാറ്റം സ്തംഭിച്ചതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന്, കഴിഞ്ഞദിവസം വ്യക്തതവരുത്തി സർക്കാർ ഉത്തരവിറക്കി. ഇതിലാണ് കെട്ടിട വിലനിർണയിക്കാൻ അസി. എൻജിനീയറിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് നിർദേശം.
മാർച്ചിൽ ആധാരം എഴുതിയവർക്ക് ലോക്ഡൗൺ മൂലം രജിസ്േട്രഷൻ ചെയ്യാനായിട്ടില്ല. ഇവ രജിസ്റ്റർ ചെയ്യാതെ നിരസിച്ചതിനാൽ നിരവധിപേർ വലയുകയാണ്. എഴുതിയ ആധാരം 120 ദിവസത്തിനകം രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥർ പുതിയ ഉത്തരവിൽ പിടിച്ച് ഇടപാടുകാരെ വട്ടംചുറ്റിക്കുന്നത്.
2010 ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ ഭൂമിയുടെ ന്യായവില 2020 മേയ് 15 മുതൽ ഇരട്ടിയാണ്. പത്ത് വർഷം മുമ്പ് ന്യായവില 50,000 രൂപയായിരുന്നത് ഒരുലക്ഷമാകും. പുറമെയാണ് കെട്ടിടങ്ങൾക്ക് എൻജിനീയർ വില നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.