രക്ഷക്കെത്തുമോ കിഫ്​ബി​​?

തിരുവന്തപുരം: സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കിഫ്​ബി വഴിയുള്ള വികസന പ്രവർത്തനങ്ങളെയും നിക്ഷേപത്തെയും കൂട്ടുപിടിക്കാനാണ് ധനമന്ത്രി ​ തോമസ്​ ​െഎസക്​ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്​. 23 മേഖലകളിലായി 100 കോടി രൂപക്ക്​ മുകളിലുള്ള നിർമാണ പ്രവർത്തികൾക്ക്​ കിഫ്​ബി വഴി സഹായം നൽക​​ും. ഇൗ സാമ്പത്തിക വർഷം 25,000 കോടിയുടെ പദ്ധതികളാണ്​ കിഫ്​ബി വഴി നടപ്പിലാക്കുക. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജും പൂർണമായി നടപ്പിലാക്കുക ഇൗ വർഷമാകും.

എന്നാൽ കിഫ്​ബി വഴി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്​ എത്രത്തോളം ​പ്രായോഗികമാവുമെന്നാണ്​ പലരും ഉയർത്തുന്ന ചോദ്യം. കിഫ്​ബിയിലൂടെ  പദ്ധതികൾ നടപ്പിലാക്കാനുള്ള നിക്ഷേപം ലഭ്യമാകുമോ എന്നാണ്​  സാമ്പത്തിക വിദഗ്​ധർ ഉന്നയിക്കുന്ന ആശങ്ക​. കിഫ്​ബിയുടെ സഹായത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ച പല വികസന പ്രവർത്തനങ്ങളും ഇപ്പോഴും തുടങ്ങാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഇവർ ഉയർത്തുന്നു. ഇൗയൊരു സാഹചര്യത്തിൽ ഇൗ സാമ്പത്തിക വർഷമെങ്കിലും കിഫ്​ബിയിലേക്ക്​ കാര്യമായ നിക്ഷേപമെത്തിയെങ്കിൽ മാത്രമേ സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്ന വികസന പ്രവർത്തനങ്ങളുടെ വലിയൊരു ശതമാനവും നടപ്പിലാക്കാൻ സാധിക്കുകയുള്ളു.

Tags:    
News Summary - kifbi project in kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.