ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ ജീവനക്കാരും

മുംബൈ: കടക്കെണിയിലായി സർവീസ്​ നിർത്തിയ ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ ജീവനക്കാരും. അദി ഗ്രൂപ്പുമായി ചേർന ്ന്​ കമ്പനിയുടെ 75 ശതമാനം ഓഹരി വാങ്ങാനാണ്​ ജീവനക്കാരുടെ കൺസോട്യത്തിൻെറ തീരുമാനം. കമ്പനി നിയമ ട്രിബ്യൂണൽ നടത്തുന്ന പാപ്പരത്ത പരിഹാര പദ്ധതിയുമായി ചേർന്ന്​ ഓഹരികൾ വാങ്ങാനാണ്​ ജീവനക്കാരുടെ നീക്കം.

തൊഴിലാളികളുമായി ചേർന്ന്​ ഏകദേശം 2500 മുതൽ 5000 കോടി രൂപ വരെ ജെറ്റ്​ എയർവേയ്​സിൽ നിക്ഷേപിക്കേണ്ടി വരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ അദി ഗ്രൂപ്പ്​​ ചെയർമാൻ സഞ്​ജയ്​ വിശ്വനാഥൻ പറഞ്ഞു. നിലവിലെ റിപ്പോർട്ടുകളനുസരിച്ച്​ അദിഗ്രൂപ്പിന്​ 49 ശതമാനവും തൊഴിലാളികളുടെ കൺസോട്യത്തിന്​ 26 ശതമാനം ഓഹരികളുമാണ്​ ഉണ്ടാവുക.

അദിഗ്രൂപ്പും തൊഴിലാളികളും ചേർന്ന്​ മുന്നോട്ട്​ വെക്കുന്ന പദ്ധതി ജെറ്റ്​ എയർവേയ്​സിന്​ കടം നൽകിയവർ അംഗീകരിച്ചാൽ മാത്രമേ ഇടപാട്​ നടക്കുകയുള്ളു.

Tags:    
News Summary - Jet Airways Shares-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.