ജെറ്റ്​ എയർവേസിനെ കരകയറ്റാൻ പുതിയ നിർദേശങ്ങൾ പരിഗണനയിലില്ല -ബാങ്കുകൾ

ന്യൂഡൽഹി: ജെറ്റ്​ എയർവേസിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ കരകയറ്റാനുള്ള പുതിയ നിർദേശങ്ങൾ ഒന്നും പരിഗണനയ ിലില്ലെന്ന്​ ബാങ്കിങ്​ വൃത്തങ്ങൾ അറിയിച്ചു. ജെറ്റിനെ ഏറ്റെടുക്കുന്നതിന്​ നാലു​ കമ്പനികൾ താൽപര്യപത്രങ്ങൾ ബാ ങ്കുകളുടെ കൺസോർട്യത്തിന്​ അയച്ചിട്ടുണ്ട്​.

ഇത്തിഹാദ്​ എയർവേസ്​, ടി.പി.ജി കാപിറ്റൽ, ഇൻഡിഗോ പാർട്​ണേഴ്​സ്​, നാഷനൽ ഇൻവെസ്​റ്റ്​മ​െൻറ്​ ആൻഡ്​ ഇൻഫ്രാസ്​ട്രക്​ചർ ഫണ്ട്​ (എൻ.ഐ.ഐ.എഫ്​) എന്നീ കമ്പനികളാണ്​ ജെറ്റിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്​. എന്നാൽ, ലേലത്തിൽ പ​ങ്കെടുക്കുന്നവരുടെ ടെൻഡറുകൾ മേയ്​ 10 വരെ ബാങ്കുകൾ പ്രതീക്ഷിക്കുന്നുണ്ട്​.

150 കോടി ഡോളറാണ്​ ജെറ്റി​​െൻറ കടബാധ്യത. സാമ്പത്തിക ഞെരുക്കം കൂടിയതോടെ കഴിഞ്ഞ മാസമാണ്​ കമ്പനി അവസാന വിമാനവും നിലത്തിറക്കിയത്​.

Tags:    
News Summary - jet airways; no new proposals said banks -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.