രാഷ്​ട്രീയത്തെ ശുദ്ധീകരിക്കാൻ ഇലക്​ട്രൽ ബോണ്ടുകൾ

ന്യൂഡൽഹി: രാഷ്​ട്രീയ പാർട്ടികൾക്ക്​ നൽകുന്ന  സംഭവാനകൾ സുതാര്യമാക്കാൻ ഇലക്​ട്രൽ ബോണ്ടുമായി കേന്ദ്രസർക്കാർ. ഇലക്​ട്രൽ ബോണ്ട്​ സ​മ്പ്രദായത്തിന്​ സർക്കാർ ചൊവ്വാഴ്​ചയാണ്​ വിജ്ഞാപനം പുറപ്പെടുവിച്ചത്​. ബോണ്ടി​​െൻറ പ്രത്യേകതകൾ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി ലോക്​സഭയിൽ വ്യക്​തമാക്കി. 

ഇതോടെ രാഷ്​ട്രീയ പാർട്ടികൾക്ക്​ സംഭാവന നൽകണമെന്ന്​ ആഗ്രഹിക്കുന്നവർ ആ തുകയുടെ ബോണ്ട്​ ബാങ്കിൽ നിന്ന്​ വാങ്ങിയാൽ മതി. 1000,10,000, ലക്ഷം, 10 ലക്ഷം അല്ലെങ്കിൽ ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായിട്ടായിരിക്കും ഇലക്​ട്രൽ ബോണ്ട്​ ലഭിക്കുക. തെരഞ്ഞെടുത്ത എസ്​.ബി.​െഎ ശാഖകളിൽ നിന്ന്​ ബോണ്ട്​ വാങ്ങാം. 15 ദിവസമാണ്​ ബോണ്ടുകളുടെ കാലാവധി. എത്​ പാർട്ടിക്ക്​ വേണ്ടിയാണ്​ ബോണ്ട്​ വാങ്ങുന്നതെന്ന്​ വ്യക്​തമാ​ക്കേണ്ട ആവശ്യമില്ല. എങ്കിലും ബോണ്ട്​ വാങ്ങുന്നയാളുടെ കെ.വൈ.സി വിവരങ്ങൾ നൽകണം. 

ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്​ടോബർ തുടങ്ങിയ മാസങ്ങളിൽ ആദ്യത്തെ പത്ത്​ ദിവസത്തേക്ക്​ ബോണ്ട്​ ലഭ്യമാകും. പൊതുതെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ 30 ദിവസവും ബോണ്ട്​ ലഭിക്കും.

Tags:    
News Summary - Jaitley announces contours of electoral bonds for political funding-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.