ലോകബാങ്കി​െൻറ തലപ്പത്തേക്ക്​ കണ്ണുംനട്ട്​ ഇവാൻകയും നിക്കി ഹാലെയും

വാഷിങ്​ടൺ: യു.എന്നിലെ മുൻ യു.എസ്​ അംബാസിഡർ നിക്കി ഹാലെ, യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ​ട്രംപി​​​െൻറ മകൾ ഇവാൻക എന്നിവരിൽ ഒരാളെ ലോകബാങ്ക്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ അമേരിക്ക നോമിനേറ്റ്​ ചെയ്യുമെന്ന്​ സൂചന. ഫിനാഷ്യൽ ടൈ ംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ജിം യോങ്​ കിം രാജിവെച്ച ഒഴിവിലേക്കാണ്​ പുതിയ പ്രസിഡ​​​െൻറത്തുക.

പ്രസിഡൻറ്​ സ്ഥാനത്ത്​ മൂന്ന്​ വർഷം ബാക്കി നിൽക്കെയാണ്​ കിം രാജിവെച്ചത്​. കഴിഞ്ഞ മാസമാണ്​ യു.എന്നിലെ യു.എസ്​ അംബാസിഡർ സ്ഥാനം നിക്കി ഹാലെ രാജിവെച്ചത്​. അതേ സമയം, ഇതുമായി ബന്ധപ്പെട്ട്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ യു.എസ്​ അധികൃതർ തയാറായിട്ടില്ല.

പ്രസിഡൻറ്​ സ്ഥാനത്തേക്കുള്ള യു.എസി​​​െൻറ നോമിനിയെ കണ്ടെത്താനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചതായും യു.എസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. ലോകബാങ്കി​​​െൻറ രൂപീകരണത്തിന്​ ശേഷം സ്ഥാപനത്തിലെ ഏറ്റവും വലിയ ഒാഹരി ഉടമ അമേരിക്കയാണ്​. അടുത്ത മാസം മുതൽ പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന്​ ലോകബാങ്ക്​ വ്യക്​തമാക്കി.

Tags:    
News Summary - Ivanka Trump, Indian-American Nikki Haley in the Race to Replace World Bank-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.