പ്രതിസന്ധി സ്ഥിരീകരിച്ച്​ മോദിയുടെ ഉപദേശക സമിതിയും

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ​ ഉപദേശക സമിതിയും സ്ഥീരികരിച്ചു.രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ്​  സാമ്പത്തിക ഉപദേശക സമിതി യോഗം ചേർന്നത്​. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച്​ യോഗം ചർച്ച ചെയ്​തു. എന്നാൽ എന്ത്​ കൊണ്ട്​​ വളർച്ച കുറ​ഞ്ഞുവെന്ന മാധ്യമ പ്രവർത്തകരു​െട ചോദ്യത്തിന്​ അതിപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നാണ്​ സമിതി ​ചെയർമാൻ ബിബേക്​ ദിബ്രോയ്​​ പ്രതികരിച്ചു. അതേസമയം, സാമ്പത്തിക രംഗത്ത്​ ചില പുതിയ നയങ്ങൾ നടപ്പാക്കുമെന്ന്​ അദ്ദേഹം അറിയിച്ചു.

ബജറ്റിലായിരിക്കും അടുത്ത കുറച്ച്​ മാസങ്ങളിൽ ഉപദേശക സമിതി ശ്രദ്ധകേന്ദ്രീകരിക്കുക. വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി ബജറ്റിനുള്ള ശിപാർശകൾ സമിതി സമർപ്പിക്കും. പ്രധാനമന്ത്രി ന​േ​ര​ന്ദ്ര​മോദിയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും അവർ അറിയിച്ചു.

രാജ്യത്തി​​​​െൻറ ജി.ഡി.പി വളർച്ച മൂന്ന്​ വർഷത്തിനിടയിലെ താഴ്​ചയിലേക്ക്​ എത്തിയതോടെ  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്​ വാർത്തകൾ വന്നിരുന്നു. ഇൗ വാർത്തകൾക്കിടെയാണ്​ പ്രധാനമന്ത്രിയുടെ സാമ്പത്തിക സമിതി ആദ്യ യോഗം ചേരുന്നത്​.
 

Tags:    
News Summary - In Its 1st Meeting, PM Modi’s Economic Council Identifies Reasons For Slowdown–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.