ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയർത്തിയേക്കും

ന്യൂഡൽഹി: ആദായ നികുതി പരിധി അഞ്ചുലക്ഷം രൂപയാക്കി ഉയർത്തിയേക്കു​െമന്ന്​ സൂചന. നിലവിൽ രണ്ടര ലക്ഷം രൂപയാണ്​ ആദാ യനികുതി പരിധി. ലോക്​സഭാ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ്​ സർക്കാർ നീക്കം​.

നിലവിൽ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക്​ ആദായ നികുതി അടക്കേണ്ടതില്ല. രണ്ടര മുതൽ അഞ്ചുലക്ഷം വരെയുള്ളവർക്ക്​ അഞ്ചു ശതമാനവും അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെയുള്ള വരുമാനത്തിന്​ 20 ശതമാനവുമാണ്​ ​നികുതി. പത്ത്​ ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക്​ 30 ശതമാനം നികുതിയുമാണ്​ അടക്കേണ്ടത്​.

അഞ്ചുലക്ഷത്തിന്​ മുകളിൽ വരുമാനുള്ളവർക്ക്​ 15,000 രൂപയുടെ ചികിത്​സാ ചെലവുകൾക്കും 19,200 രൂപയുടെ യാത്രാ ബത്തകൾക്കും നൽകിയിരുന്ന നികുതി കിഴിവ്​ 20,000 രൂപ വരെയാക്കാനും തീരുമാനമുണ്ട്​. ​

ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന യൂനിയൻ ബജറ്റിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - IT exemption threshold may go up -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.