Posted On
date_range Updated On
date_range ഐ.ആർ.സി.ടി.സിയുടെ ഓഹരി വിൽപന തിങ്കളാഴ്ച
മുംബൈ: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ടൂറിസം കോർപ്പറേഷൻ ഓഹരികൾ വിൽപനക്കെത്തുന്നു. തിങ്കളാഴ്ച മുതൽ ഐ.ആർ.ടി.സിയുടെ ഐ.പി.ഒ ആരംഭിക്കും. ഒക്ടോബർ മൂന്ന് വരെയാണ് ഓഹരികൾക്കായി അപേക്ഷിക്കാവുന്ന അവസാന തീയതി. ഓഹരി വിൽപനയിലൂടെ 645 കോടി രൂപ സ്വരൂപിക്കാനാണ് ഐ.ആർ.സി.ടി.സിയുടെ നീക്കം.
10 രൂപയാണ് ഐ.ആർ.സി.ടി.സി ഓഹരികളുടെ മുഖവില. 2.01 േകാടി ഓഹരികളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 315 മുതൽ 320 വരെയായിരിക്കും ഓഹരികളുടെ വില. പൊതുമേഖല കമ്പനികളുടെ ഓഹരികൾ വിൽക്കുകയെന്ന കേന്ദ്രസർക്കാർ നയത്തിൻെറ ഭാഗമായാണ് റെയിൽവേയുടെ ഓഹരി വിൽപന.
കമ്പനിയുടെ 1,60,000 ഓഹരികൾ തൊഴിലാളികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ഓഹരി വിൽപനക്ക് ശേഷം ഐ.ആർ.ടി.സിയുടെ വിപണി മൂല്യം 5,040 മുതൽ 5,120 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.