ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ നിന്ന്​ നിക്ഷേപകർക്ക്​ നഷ്​ടമായത്​ 10 ലക്ഷം കോടി

മുംബൈ: ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്കുണ്ടായത്​ വൻ നഷ്​ടം. ബോംബെ സൂചിക സെൻസെക്​സിൽ 5.96 ശതമാനത്തിൻെറ ഇ ടിവാണ്​ ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 50യിൽ 6.21 ശതമാനത്തിൻെറ ഇടിവും ഫെബ്രുവരിയിലുണ്ടായി. 2018 സെപ്​തം ബറിന്​ ശേഷം ഇതാദ്യമായാണ്​ ഓഹരി വിപണിയിൽ ഇത്രയും വലിയ നഷ്​ടമുണ്ടാകുന്നത്​. വിപണിയിലെ ഇടിവ്​ മൂലം നിക്ഷേപകർക്ക്​ 10 ലക്ഷം കോടിയുടെ നഷ്​ടമുണ്ടായെന്നാണ്​ കണക്കാക്കുന്നത്​.

സെൻസെക്​സിലെ 500 ഇൻഡക്​സിൽ ഉൾപ്പെടുന്ന കമ്പനികളിൽ 400 എണ്ണവും നെഗറ്റീവ്​ റി​ട്ടേണാണ്​ നിക്ഷേപകർക്ക്​ നൽകിയത്​. പല വൻകിട കമ്പനികൾക്കും വലിയ നഷ്​ടം നേരിടുകയും ചെയ്​തു. അതേസമയം, ​സെൻസെക്​സ്​ 500 ഇൻഡക്​സിലെ 25 കമ്പനികൾ 10 മുതൽ 60 ശതമാനത്തിൻെറ നേട്ടം രേഖപ്പെടുത്തി.

ആശങ്കയോടെയായിരുന്നു ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്​. സാമ്പത്തിക തകർച്ച, കമ്പനികളുടെ മൂന്നാംപാദ ലാഭഫലം, കേന്ദ്രബജറ്റ്​, റിസർവ്​ ബാങ്ക്​ വായ്​പനയം തുടങ്ങിയവയെല്ലാം വിപണി​െയ സ്വാധീനിക്കാൻ പ്രാപ്​തമായിരുന്നു. എന്നാൽ, ഇതിനുമപ്പുറം കോവിഡ്​-19യാണ്​ ഓഹരി വിപണിയിൽ ഫെബ്രുവരിയിൽ പ്രതിസന്ധി സൃഷ്​ടിച്ചത്​. മു​െമ്പങ്ങുമില്ലാത്ത വിധം തകർച്ചയാണ്​ ഇതുമൂലം വിപണിയിലുണ്ടായത്​.

Tags:    
News Summary - Investors lose nearly Rs 10 lakh crore in February-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.