Posted On
date_range Updated On
date_range റീടെയിൽ പണപ്പെരുപ്പ നിരക്കിൽ കുറവ്
മുംബൈ: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്കിൽ കുറവ്. പത്തു മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.69 ശതമാനമാണ് ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ മാസം 4.17 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ വർഷം ഇതേ മാസം 3.28 ശതമാനമായിരുന്നു നിരക്ക്.
ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് കാരണമായത്. ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 0.29 ശതമാനമാണ്. കഴിഞ്ഞ മാസം ഇത് 1.37 ശതമാനമായിരുന്നു.
റോയിേട്ടഴ്സിെൻറ സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് പ്രകാരം പണപ്പെരുപ്പ നിരക്ക് ആർ.ബി.െഎ പ്രതീക്ഷിച്ചതിലും താഴേക്ക് വരുമെന്ന് പ്രവചനമുണ്ടായിരുന്നു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ വായ്പ പലിശനിരക്കിൽ ആർ.ബി.െഎ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.