ഇൻഡിഗോയിൽ സുരക്ഷാ ഓഡിറ്റ്​ നടത്താൻ ഡി.ജി.സി.എ നിർദേശം

ന്യൂഡൽഹി: ഇന്ത്യയിലെ ബജറ്റ്​ എയർലൈനായ ഇൻഡിഗോയിൽ സുരക്ഷാ ഓഡിറ്റ്​ നടത്താൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകി . ഇൻഡിഗോയുടെ എ-320 നിയോ എയർക്രാഫ്​റ്റിൻെറ എൻജിനുകളിൽ പ്രശ്​നങ്ങളുണ്ടോയെന്ന്​ പരിശോധിക്കാനാണ്​ നിർദേശം. ഇത്തരം എയർക്രാഫ്​റ്റുകളിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ്​ സുരക്ഷാ ഓഡിറ്റിന്​​ ഡി.ജി.സി.എ ഉത്തരവിട്ടത്​.

ഇൻഡിഗോയുടെ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫീസർക്കും, എൻജീനിയറിങ്​ വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ്​ നൽകിയിട്ടുണ്ട്​. എ-320 നിയോ എയർക്രാഫ്​റ്റുമായി ബന്ധപ്പെട്ട്​ ഉണ്ടാവുന്ന പ്രശ്​നങ്ങൾ യഥാസമയം അറിയിക്കുന്നതിൽ കമ്പനി വീഴ്​ച വരുത്തുന്നുവെന്ന സംശയത്തിനിടെയാണ്​ ഡി.ജി.സി.എയുടെ പുതിയ ഉത്തരവ്​ പുറത്ത്​ വന്നിരിക്കുന്നത്​​.

എ-320 നിയോ എയർക്രാഫ്​റ്റുകളുടെ സർവീസ്​ താൽക്കാലികമായി നിർത്തിവെക്കാൻ 2018ൽ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. പിന്നീട്​ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്​നങ്ങൾ പരിഹരിച്ചതിന്​ ശേഷമാണ്​ എയർക്രാഫ്​റ്റുകൾക്ക്​ പറക്കാനുള്ള അനുമതി നൽകിയത്​.

Tags:    
News Summary - Indigo security Audit-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.