പ്രതിസന്ധി കനക്കുന്നു; കൂപ്പുകുത്തി വിപണി

മുംബൈ: കോവിഡ്​ 19 സൃഷ്​ടിച്ച ആഘാതം ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന്​ വി​ട്ടൊഴിയുന്നില്ല. ബോംബെ, ദേശീയ സൂചികകൾ ഇ ന്നും വൻ തകർച്ചയെ അഭിമുഖീകരിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 1,851.7 പോയിൻറ്​ നഷ്​ടത്തോടെ 33,845.70ത്തിലേക്ക്​ കൂപ്പുക ുത്തി. 549 പോയിൻറ്​ നഷ്​ടത്തോടെ 9,909.35ലേക്കാണ്​ നിഫ്​റ്റി കൂപ്പുകുത്തിയത്​.

30 മാസത്തിനിടയിൽ ഇതാദ്യമായാണ്​ നിഫ്​റ്റി ഇത്രയും വലിയ തകർച്ച നേരിടുന്നത്​. സെൻസെക്​സ്​ 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ്​ വ്യാപാരം നടത്തുന്നത്​. ടാറ്റ സ്​റ്റീൽ, ഒ.എൻ.ജി.സി, സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം 8 ശതമാനത്തി​​െൻറ നഷ്​ടം രേഖപ്പെടുത്തി. ഇന്നലെ നേട്ടമുണ്ടാക്കിയ റിലയൻസ്​ ഇൻഡസ്​ട്രീസിനും വിപണിയുടെ തകർച്ചയിൽ പിടിച്ച്​ നിൽക്കാനായില്ല. 7 ശതമാനം നഷ്​ടമാണ്​ റിലയൻസിന്​ ഉണ്ടായത്​. നിഫ്​റ്റിയിൽ യെസ്​ ബാങ്ക്​, ടാറ്റ മോ​ട്ടോഴ്​സ്​, അദാനി പോർട്​സ്​, ടാറ്റ സ്​റ്റീൽ, വേദാന്ത, ഒ.എൻ.ജി.സി, ജെ.എസ്​.ഡബ്ല്യു സ്​റ്റീൽ എന്നിവയും നഷ്​ടം രേഖപ്പെടുത്തി.

കോവിഡ്​ 19 സംബന്ധിച്ച ആശങ്കകൾ തന്നെയാണ്​ ഓഹരി വിപണികളെ പിടിച്ചുലച്ചത്​. കോറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെ യുറോപ്യൻ രാജ്യങ്ങൾക്ക്​ യു.എസ്​ യാത്രവിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതോടെ കോവിഡ്​ 19 പ്രതീക്ഷിച്ചതിലും വലിയ ആഘാതമുണ്ടാക്കുകയാണെന്ന തിരിച്ചറിവ്​ വിപണികളിൽ വിൽപന സമ്മർദമുണ്ടാക്കി. ഇതാണ്​ ഇന്ത്യൻ ഓഹരി വിപണികളിലും പ്രതിഫലിച്ചത്​.

മറ്റ്​ വിപണികളിലും തകർച്ച തുടരുകയാണ്​. ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്​ടം രേഖപ്പെടുത്തി. ആസ്​ട്രേലിയയിലെ നഷ്​ടം 7.4 ശതമാനമാണ്​. ദക്ഷിണകൊറിയയിലെ കോസപി 4.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ്​ ദക്ഷിണകൊറിയൻ വിപണി.

Tags:    
News Summary - Indices enter bear phase; Sensex sinks 1,800 pts, Nifty below 10K-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.