ഭക്ഷ്യോൽപന്നങ്ങളുടെ വില കൂടി; രാജ്യത്തെ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു. ജൂൺ മാസത്തിലെ പണപ്പെരുപ്പ നിരക്ക്​ 3.18 ശതമാനമായാണ്​ വർധിച്ചത്​. കഴിഞ്ഞ മാസം 3.05 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്​. പണപ്പെരുപ്പ​ നിരക്ക്​ 3.20 ശതമാനം വരെ ഉയരുമെന്നായിരുന്നു​ റോയി​ട്ടേഴ്​സ്​ പ്രവചനം.

ഭക്ഷ്യധാന്യങ്ങൾക്കും ഇന്ധനത്തിനും വില ഉയർന്നതാണ്​ പണപ്പെരുപ്പവും ഉയരാനുള്ള കാരണം. മെയ്​ മാസത്തിലെ കണക്കുകൾ അനുസരിച്ച്​ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയിൽ 1.83 ശതമാനത്തിൻെറ വർധനയാണ്​ രേഖപ്പെടുത്തിയത്​. ഏപ്രിലിൽ ഇത്​ 1.1 ശതമാനമാനം മാത്രമായിരുന്നു.

റീടെയിൽ പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ്​ റിസർവ്​ ബാങ്ക് നിലവിൽ​ വായ്​പ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്​. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ റിസർവ്​ ബാങ്ക്​ വായ്​പ പലിശ നിരക്കുകൾ കുറച്ചിരുന്നു. കഴിഞ്ഞ മൂന്ന്​ വായ്​പ അവലോകന യോഗങ്ങളിൽ പലിശ നിരക്കിൽ കാൽ ശതമാനത്തിൻെറ കുറവാണ്​ ആർ.ബി.ഐ വരുത്തിയിരുന്നത്​. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ ആർ.ബി.ഐ ഇത്​ വർധിപ്പിക്കു​മോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. എന്നാൽ, റിസർവ്​ ബാങ്ക്​ പ്രതീക്ഷിച്ച രീതിയി​േലക്ക്​ പണപ്പെരുപ്പം ഉയരാത്തതിനാൽ നിരക്കുകളിൽ തൽക്കാലം ആർ.ബി.ഐ മാറ്റം വരുത്തിയേക്കില്ല.

Tags:    
News Summary - India’s June inflation hits eight-month high-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.