2017-18: വ​ള​ർ​ച്ച ഏ​ഴി​ൽ തൊ​ടി​ല്ലെ​ന്ന്​  വി​ദ​ഗ്​​ധ​ർ

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ വ​ള​ർ​ച്ച മു​ര​ടി​പ്പ്​ തു​ട​രു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ. വെ​ള്ളി​യാ​ഴ്​​ച കേ​ന്ദ്ര സ്​​ഥി​തി​വി​വ​ര​ ഒാ​ഫി​സ്​ (സി.​എ​സ്.​ഒ) ദേ​ശീ​യ വ​രു​മാ​ന ക​ണ​ക്ക്​ പു​റ​ത്തു​വി​ടാ​നി​രി​ക്കെ​യാ​ണ്​ 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്തി​ന്​ ശു​ഭ​ക​ര​മ​ല്ലെ​ന്ന്​ പ്ര​മു​ഖ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്. വ​ള​ർ​ച്ച നി​ര​ക്ക്​ ഏ​ഴു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. 2015-16ൽ ​എ​ട്ടു ശ​ത​മാ​ന​മാ​യി​രു​ന്ന വ​ള​ർ​ച്ച നി​ര​ക്ക്​ 2016-17ൽ 7.1 ​ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ഞ്ഞ​ത്.  ജൂ​ലൈ​യി​ൽ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കി​യ​തും 2016 ന​വം​ബ​റി​ൽ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തു​മാ​ണ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഇ​പ്പോ​ഴും  തി​രി​ച്ച​ടി​യാ​കു​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

അടിസ്ഥാന പലിശനിരക്കുകളിൽ കുറവുവരുത്താതെ വളർച്ച ഏഴു ശതമാനത്തിൽ എത്തില്ലെന്ന്  പൊതുമേഖല ബാങ്കായ എസ്.ബി.െഎയുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥ സൗമ്യകാന്തി ഘോഷ് പറയുന്നു. എന്നാൽ, മൂന്ന് നാല് സാമ്പത്തിക പാദങ്ങളിൽ വളർച്ച ദൃശ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു. നടപ്പു സാമ്പത്തിക വർഷം 6.32-6.3 ശതമാനമായിരിക്കും വളർച്ച നിരക്കെന്ന് ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ പറയുന്നു.

ആക്സിസ് ബാങ്ക് മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥൻ സുഗത ഭട്ടാചാര്യയും ഇതേ നിലപാട് പങ്കുവെക്കുന്നു. നടപ്പു വർഷത്തെ ജി.വി.എ (ഗ്രോസ് വാല്യു ആഡഡ്) 6.6-6.8 ശതമാനമായിരിക്കുമെന്നും നികുതി വരുമാനം മെച്ചെപ്പട്ടാൽ ആഭ്യന്തര മൊത്ത ഉൽപാദന (ജി.ഡി.പി) വളർച്ച കൂടുമെന്നുമാണ് അദ്ദേഹത്തി​െൻറ കണക്കുകൂട്ടൽ. സാമ്പത്തിക സ്ഥിതി വിലയിരുത്താൻ സി.എസ്.ഒ പുതുതായി കൊണ്ടുവരുന്ന ആശയമാണ് ജി.വി.എ. ഒരു പ്രത്യേക പ്രദേശത്തെ ചരക്ക്-സേവനം-വ്യവസായം തുടങ്ങിയവയുടെ മൊത്ത മൂല്യമാണിത്.  ജി.വി.എക്കൊപ്പം നികുതി കൂട്ടിച്ചേർത്ത് സബ്സിഡി കിഴിച്ചാണ് ജി.ഡി.പി കണക്കാക്കുന്നത്. വളർച്ച നിരക്ക് ആറു മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് ആസൂത്രണ ബോർഡ് മുൻ അംഗവും മുതിർന്ന സാമ്പത്തിക വിദഗ്ധനുമായ  അഭിജിത് സെന്നും അഭിപ്രായപ്പെടുന്നത്. 
 
Tags:    
News Summary - India's GDP growth to slip below 7 per cent -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.