സമ്പദ്​ വ്യവസ്​ഥ 3.2 ശതമാനം ചുരുങ്ങുമെന്ന്​ ലോകബാങ്ക്​

വാഷിങ്​ടൺ: ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ 3.2 ശതമാനം ചു​രുങ്ങുമെന്ന്​ ലോകബാങ്ക്​. കോവിഡ്​ 19നെ തുടർന്ന്​ ​പ്രഖ്യാപിച്ച ലോക്​ഡൗൺ സമ്പദ്​ വ്യവസ്​ഥയെ തകിടംമറിച്ചു. 

2021 ൽ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരും. 2019-20 വർഷത്തിൽ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയുടെ വളർച്ച മാന്ദ്യത്തിലായിരുന്നു. 2020-21 വർഷം ഇത്​ 3.2 ശതമാനം ചുരുങ്ങും. രണ്ടാം ലോക യുദ്ധത്തിന്​ ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്​ ലോകരാജ്യങ്ങൾ  നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ലോകബാങ്ക്​ വ്യക്തമാക്കി.

2017ൽ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയുടെ വളർച്ചനിരക്ക്​ ഏഴുശതമാനം ആയിരുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷം ഇത്​ 6.1 ശതമാനമായി കുറഞ്ഞു. 2020ൽ ഇത്​ 4.2 ശതമാനവുമായി. ​കോവിഡ്​ 19 ലോക്​ഡൗൺ ഏറ്റവും അധികം തിരിച്ചടിയാകുക 2020-21 സാമ്പത്തിക വർഷമായിരിക്കും. 

ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥക്കൊപ്പം ആഗോളതലത്തിലും നെഗറ്റീവ്​ വളർച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സമ്പദ്​ വ്യവസ്​ഥ 5.2 ശതമാനമായിരിക്കും ചുരുങ്ങുക. കോവിഡി​​െൻറ വ്യാപനം തടയാനായി​ല്ലെങ്കിലും സമ്പദ്​ വ്യവസ്​ഥ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നയങ്ങൾ രൂപീകരിച്ചില്ലെങ്കിലു​ം വളർച്ച താഴേക്ക്​ പോകുമെന്നും ലോകബാങ്ക്​ പറയുന്നു. 
 

Tags:    
News Summary - Indias Economy To Contract By 3.2 Percent In 2020-21 World Bank -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.